എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തു
എഡിറ്റര്‍
Saturday 25th August 2012 11:30am

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ കുറേ നാളുകളായി മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു.

Ads By Google

ഈ അക്കൗണ്ടില്‍ സ്ഥിരമായി കമന്റുകളും ട്വീറ്റുകളും വന്നിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. അടിയന്തിരമായി അക്കൗണ്ട് നീക്കം ചെയ്യണമെന്നും അത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെടുത്തണമെന്നും ട്വിറ്ററിനോട് നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം ചില പേജുകള്‍ ഉടന്‍ നീക്കിയില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. അപകീര്‍ത്തികരവും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ളതുമായ ഉള്ളടക്കമുള്ള 28 പേജുകള്‍ നീക്കണമെന്നാണ് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പേജുകള്‍ നീക്കംചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ട്വിറ്റര്‍ സര്‍ക്കാരിനു മറുപടി നല്‍കി.

Advertisement