ന്യൂദല്‍ഹി: ഇന്നേക്ക് കൃത്യം ആറു വര്‍ഷം മുമ്പാണ് ആദ്യത്തെ ട്വീറ്റ് ട്വിറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്. അതെ, ട്വിറ്റര്‍ ആരംഭിച്ചിട്ട് ആറു വര്‍ഷം തികഞ്ഞു. 2006 മാര്‍ച്ച് 21ന് ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക് ഡോര്‍സെയുടെ ‘Just setting up my twitter’ എന്നതായിരുന്നു ആദ്യ ട്വീറ്റ്.

2006 ജൂണ്‍ 15ന് ശേഷമുള്ള ട്വിറ്ററിന്റെ പബ്ലിക്ക് ലോഞ്ചിംഗിനു ശേഷം ലോകത്തെ ഏറ്റവും പ്രശസ്തമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായി ട്വിറ്റര്‍ മാറിയതോടെ ആ ട്വീറ്റ് പ്രശസ്തമായി.

ഒരു വര്‍ഷം മുമ്പ് ട്വിറ്ററിന്റെ മൂല്യം 10 ബില്യണ്‍ ഡോളറായി. വരുമാനം വര്‍ധിപ്പിക്കാന്‍ പരസ്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുകയാണ് ട്വിറ്റര്‍. ഇന്റര്‍നെറ്റിലെ എസ്.എം.എസ് എന്നറിയപ്പെടുന്ന ട്വിറ്ററില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 350 മില്യണിലധികം ആളുകള്‍ അംഗങ്ങളാണ്.

Malayalam news

Kerala news in English