ന്യൂദല്‍ഹി: മൊബൈല്‍ ബ്ലോഗിംഗ് സംവിധാനമായ പോസ്റ്ററസിനെ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തു. എത്ര രൂപ മുതല്‍മുടക്കിയാണ് പോസ്റ്ററസിനെ ട്വിറ്റര്‍ ഏറ്റെടുത്തതെന്ന് വ്യക്തമല്ല. ഏറ്റെടുക്കലിനെ തുടര്‍ന്ന് പോസ്റ്ററസിലെ എന്‍ജിനിയര്‍മാരടങ്ങുന്ന ജീവനക്കാര്‍ ട്വിറ്ററിന്റെ ടീമിനൊപ്പം ചേരും.

പോസ്റ്ററസിനെ ഏറ്റെടുത്തത് ട്വിറ്ററിന് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ട്വിറ്റര്‍ ഏറ്റെടുത്തെങ്കിലും തങ്ങളുടെ സേവനങ്ങള്‍ തടസ്സപ്പെടില്ലെന്ന് പോസ്റ്ററസ് സ്ഥാപകന്‍ സച്ചിന്‍ അഗര്‍വാള്‍ കമ്പനി ബ്ലോഗില്‍ അറിയിച്ചു.

സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളും വീഡിയോകളും ഓഡിയോകളും അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന ബ്ലോഗിങ് സംവിധാനമായ പോസ്റ്ററസ് 2008ലാണ് ആരംഭിച്ചത്.

Malayalam news

Kerala news in English