എഡിറ്റര്‍
എഡിറ്റര്‍
ഉള്ളടക്കം ഉടന്‍ നീക്കം ചെയ്യാന്‍ കഴിയില്ല: സര്‍ക്കാരുമായി ട്വിറ്റര്‍ ഉടക്കുന്നു
എഡിറ്റര്‍
Friday 24th August 2012 1:30pm

ന്യൂദല്‍ഹി: അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള ചില വെബ് പേജുകള്‍ നീക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്ന് ട്വിറ്ററും സര്‍ക്കാരും ഇടയുന്നു. പേജുകള്‍  നീക്കുന്നതിന്‌ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന നിലപാടിലാണ് ട്വിറ്റര്‍.

Ads By Google

അതേസമയം പേജുകള്‍ ഉടന്‍ നീക്കിയില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്‌. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ള 28 പേജുകള്‍ നീക്കണമെന്നാണ് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പേജുകള്‍ ഉടനടി നീക്കാന്‍ സാധിക്കില്ലെന്നും പേജ് നീക്കം ചെയ്യുന്നത് ട്വിറ്ററിനെ സംബന്ധിച്ച് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

പേജുകള്‍ നീക്കംചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് നല്‍കിയ മറുപടിയില്‍ ട്വിറ്റര്‍ പറയുന്നത്.

അതേസമയം പേജ് നീക്കം ചെയ്യാനായി  കൂടുതല്‍ സമയം നേടിയെടുക്കുന്നതിനുള്ള വിലകുറഞ്ഞ തന്ത്രമാണ് ട്വിറ്ററിന്റേത് എന്ന നിലപാടിലാണ് സര്‍ക്കാര്‍.

മുസ്‌ലിം ജനവിഭാഗത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും മറ്റുമുള്ള ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കണമെന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൂട്ട പലായനം നടത്തിയത് ഇത്തരം സോഷ്യല്‍ മീഡിയയില്‍  വന്ന ഉള്ളടക്കമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Advertisement