അടുത്തകാലത്തായി ട്വിറ്റര്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ട്വിറ്റര്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പ്രത്യേകതയാണ് ഇമെയില്‍ വഴിയുള്ള പങ്കുവയ്ക്കല്‍. ഇതുവരെ  ട്വിറ്ററില്‍ ഇഷ്ടപ്പെട്ട ഒരു ട്വീറ്റ് നിങ്ങളുടെ സുഹൃത്തിന് റീട്വീറ്റ് ചെയ്യാം.

എന്നാല്‍ വ്യാഴാഴ്ച ട്വിറ്റര്‍ അവതരിപ്പിച്ച പ്രത്യേകതമൂലം  ട്വീറ്റുകള്‍ ഏത് സുഹൃത്തുകളുടെയയും ഇമെയിലിലേക്കും അയക്കുവാന്‍ സഹായിക്കുന്നു. ഇത് ആദ്യമായണ് ട്വിറ്റര്‍ പോസ്റ്റുകള്‍ നേരിട്ട് ഇമെയിലിലേക്ക് അയക്കാന്‍ സാധിക്കുന്ന പ്രത്യേകത ട്വിറ്റര്‍ അവതരിപ്പിക്കുന്നത്.

Ads By Google

ട്വിറ്ററില്‍ ചര്‍ച്ചയാകുന്ന ഒരു വിഷയം, ചിലപ്പോള്‍ അത് എറ്റവും കൂടുതല്‍ ആവശ്യമുള്ള വ്യക്തി ട്വിറ്ററില്‍ ഇല്ലാത്തതുകൊണ്ട് മാത്രം അറിഞ്ഞെന്ന് വരില്ല. അതിനാല്‍ തന്നെ ആ വ്യക്തിക്ക് ട്വീറ്റ് പങ്ക് വയ്ക്കാനും സാധിക്കില്ല. പുതിയ പ്രത്യേകത എന്നാല്‍ ഇത് സാധ്യമാക്കും.

ഈ ട്വീറ്റ് ഇമെയില്‍ വഴി പങ്കുവയ്ക്കാം. അടിസ്ഥാനപരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരു വ്യക്തി ഇമെയില്‍ ഉപയോക്താവായിരിക്കും.

അതിനാല്‍ തന്നെ ഇത്തരത്തില്‍ ട്വിറ്റര്‍ ഉപയോഗിക്കാത്ത ഇമെയില്‍ ഉപയോക്തക്കളെ അവരുടെ സുഹൃത്തുക്കള്‍ വഴി ട്വിറ്ററിലേക്ക് ആകര്‍ഷിക്കാനുള്ള വിദ്യയാണിതെന്നും ടെക്ക് വിദഗ്ധര്‍ പറയുന്നു.