എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്റര്‍ ഫേസ്ബുക്കിന് പഠിക്കുന്നു
എഡിറ്റര്‍
Wednesday 19th September 2012 12:49pm

ന്യൂദല്‍ഹി: ഫേസ്ബുക്ക് ടൈംലൈന് വന്‍ സ്വീകാര്യതയാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചിരുന്നത്. ഫേസ്ബുക്കിന്റെ റേറ്റിങ് കുത്തനെ ഉയര്‍ത്തുന്നതില്‍ ഇടയ്ക്കിടെയുള്ള ഇത്തരം അപ്‌ഡേറ്റുകള്‍ക്ക് വലിയ പങ്കുമുണ്ട്. ട്വിറ്ററിനും ഈ തിരിച്ചറിവ് ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്.

ട്വിറ്ററിന്റെ പോക്ക് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. അതെന്തായാലും ട്വിറ്ററിനെ കുറിച്ചുള്ള പുതിയ വാര്‍ത്ത ഇതാണ്. ഫേസ്ബുക്ക് ടൈംലൈന് സമാനമായി ട്വിറ്ററിലും പ്രൊഫൈലിന്റെ മുകള്‍ഭാഗത്ത് ഫോട്ടോ വരുന്നു.

Ads By Google

ട്വിറ്ററിന്റെ വെബ്‌സൈറ്റിലും ആപ്പിള്‍ ഐഫോണ്‍, ഐപാഡ്, ആന്‍ഡ്രോയിഡ് ആപ്‌സ് എന്നിവയിലായിരിക്കും ട്വിറ്ററിന്റെ പുതിയ അപ്‌ഡേഷന്‍ കാണുക. ഇത് കൂടാതെ ഫോട്ടോ സ്ട്രീം സൗകര്യവും ട്വിറ്റര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വീറ്റ്‌സിന് താഴെയായിട്ടാവും ഇതുണ്ടാവുക.

പുതിയ ഐപോഡ് ആപ്പും ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ മനോഹരവും ഉപയോഗിക്കാന്‍ എളുപ്പവുമാണെന്നാണ് ആപ് അവതരിപ്പിച്ച് കൊണ്ട് ട്വിറ്ററിന്റെ പ്രൊഡക്ട് മാനേജര്‍ ട്വിറ്ററിന്റെ ഒഫീഷ്യല്‍ സൈറ്റിലൂടെ ട്വീറ്റ് ചെയ്തത്.

Advertisement