എഡിറ്റര്‍
എഡിറ്റര്‍
‘ടോയ്‌ലറ്റ് ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗത്തിലെ ആദ്യ രംഗം പുറത്തുവിട്ട് ട്വിങ്കിള്‍ ഖന്ന; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 19th August 2017 9:31pm

മുംബൈ: അക്ഷയ് കുമാറും ഭൂമി പട്‌നേക്കറും ഒന്നിച്ചഭിനയിച്ച ‘ടോയ്‌ലറ്റ് ഏക് പ്രേം കഥ’ 100 കോടിയിലെത്തിയതിനു പിന്നാലെ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ പങ്കു വെച്ച ഫോട്ടോ വൈറലാകുന്നു. ‘ടോയ്‌ലറ്റ് ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ സീന്‍ എന്ന ടാഗ്‌ലൈനോടുകൂടി കടല്‍ത്തീരത്ത് പരസ്യമായി മലമൂത്രവിസര്‍ജനം നടത്തുന്ന ഒരാളുടെ ഫോട്ടോയാണ് തന്റെ സെല്‍ഫിയോടൊപ്പം ട്വിങ്കിള്‍ ഖന്ന ട്വിറ്ററില്‍ പങ്കുവെച്ചത്.

പ്രഭാതസവാരിക്കിടെ മുംബൈ കടല്‍ത്തീരത്ത് കണ്ട കാഴ്ചയാണ് ട്വിങ്കള്‍ ഖന്ന പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ ചിത്രം ആക്ഷേപഹാസ്യമെന്നരീതിയില്‍ക്കൂടി ചര്‍ച്ചയാകുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്തി ദേവേന്ദ്ര ഫട്‌നാവിസ് ട്വിറ്ററില്‍ ഒരു മാസം മുന്‍പ് മുംബൈ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജനമുക്തമായെന്നു പറഞ്ഞ് ട്വീറ്റ് ചെയതിരുന്നു. ഇതിനെയെല്ലാം വിമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.


Also Read: ‘മോദിജീ ഇതാണ് നിങ്ങളുടെ പുതിയ ഇന്ത്യയെങ്കില്‍ ഞങ്ങള്‍ക്കീ ഇന്ത്യ വേണ്ട’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


മുംബൈയില്‍ ഇത് സ്ഥിരം കാഴ്ചയാണെന്നാണ് ചിലരുടെ കമന്റ്. മോദിയുടെ സ്വച്ഛ് ഭാരത് ഇതാണോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. ഫോട്ടോ കണ്ട് ചിരിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ വേവലാതി അറിയിച്ചുകൊണ്ടുള്ള ട്വീറ്റുകളും നിറയുന്നുണ്ട്.

കല്യാണം കഴിഞ്ഞുവന്ന ഭര്‍ത്താവിന്റെ വീട്ടില്‍ കക്കൂസ് ഇല്ലാത്തതിന്റെ പേരില്‍ വീട് വിട്ടിറങ്ങുന്ന സത്രീയുടെ കഥയാണ് ‘ടോയ്‌ലറ്റ് ഏക് പ്രേം കഥ’ പറയുന്നത്.

ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റിന്റെ പൂര്‍ണ്ണരൂപം:

 

Advertisement