സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ തീവ്രവാദി തന്നെയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.

ശനിയാഴ്ച്ച വൈകീട്ട് അഞ്ചിനാണ് സ്റ്റോക്ക്‌ഹോമിലെ ഷോപ്പിംഗ് സെന്ററില്‍ സ്‌ഫോടനം നടന്നത്. സെന്ററിനു സമീപം നിര്‍ത്തിയിട്ട കാറിലായിരുന്നു ആദ്യസ്‌ഫോടനം. തൊട്ടുപിന്നാലെയാണ് രണ്ടാം സ്‌ഫോടനവും നടന്നത്.

അതിനിടെ സ്‌ഫോടനത്തിനുമുമ്പേ തീവ്രവാദികളുടെ സന്ദേശം സ്വീഡനിലെ വാര്‍ത്താ ഏജന്‍സികള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്താനിലെ നാറ്റോസഖ്യസേനയില്‍ നിന്നും സ്വീഡിഷ് സേനയെ പിന്‍വലിക്കണമെന്നാണ് തീവ്രവാദികള്‍ ആവശ്യപ്പെടുന്നത്.