എഡിറ്റര്‍
എഡിറ്റര്‍
ഈ വര്‍ഷത്തെ ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള മാതൃകകളും പോയന്റ് രീതികളും പുറത്തിറക്കി
എഡിറ്റര്‍
Tuesday 11th March 2014 1:52pm

2o-2o

ന്യൂദല്‍ഹി: അഞ്ചാമത് ലോക ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള മാതൃകകളും പോയന്റ് രീതികളും പുറത്ത് വന്നു. ട്വന്റി 20 മത്സരങ്ങളില്‍ ഈ വര്‍ഷം 16 ടീമുകളാണ് മാറ്റുരക്കാനുള്ളത്.

രണ്ട് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുക. എ, ബി വിഭാഗങ്ങളിലായി നാല് ടീമുകള്‍ തമ്മില്‍ മത്സരിക്കും. ഇതില്‍ ജയിക്കുന്ന ടീമുകള്‍ രണ്ടാം റൗണ്ടായ സൂപ്പര്‍ ടെന്‍ സീരീസില്‍ കയറും.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഹോങ്കോങ് എന്നീ ടീമുകള്‍ ഗ്രൂപ്പ് എ-യിലും സിംബാവേ, അയര്‍ലാന്റ്, യു.എ.ഇ, നെതര്‍ലാന്റ്‌സ് ടീമുകള്‍ ഗ്രൂപ്പ് ബി-യിലുമായാണ് മാറ്റുരക്കുക.

ആദ്യ റൗണ്ടില്‍ വിജയിക്കുന്ന പത്ത് ടീമുകള്‍ രണ്ടാം ഘട്ടമായ സൂപ്പര്‍ 10-ല്‍ മത്സരിക്കും. ഇതില്‍ നിന്ന് മികച്ച രണ്ട് ടീമുകള്‍ സെമി ഫൈനലിലെത്തും.

സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ മികച്ച സ്‌കോര്‍ നേടിയ ടീമും ഗ്രൂപ്പ് രണ്ടിലെ റണ്ണേഴ്‌സ്അപ്പും തമ്മിലും ഗ്രൂപ്പ് റൗണ്ടിലെ വിജയിയും ഗ്രൂപ്പ് ഒന്നിലെ റണ്ണേഴ്‌സ്അപ്പാകുന്ന ടീമും തമ്മിലും മത്സരിക്കും.

ഇതില്‍ വിജയിക്കുന്ന ടീമുകളായിരിക്കും ഫൈനലില്‍ കളിക്കുക.

ഒരു കളിയില്‍ ജയിക്കുന്ന ടീമിന് രണ്ട് പോയന്റുകളാണ് ലഭിക്കുക. മത്സരം സമ നിലയിലാകുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ ഒരു പോയന്റുമാണ് ലഭിക്കുക.

Advertisement