Categories

ഇന്ത്യക്കാരന്റെ 25 ശതമാനം ഓണ്‍ലൈന്‍ സമയവും സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍

Social networking websites. Indians are spending more time in social networking sites one sixth of a day's.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരില്‍ 25.2ശതമാനവും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലാണ് തങ്ങളുടെ സമയം വിനിയോഗിക്കുന്നതെന്ന് ജൂണിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് 0.8 ശതമാനം വര്‍ദ്ധനവാണിത്. ഡിജിറ്റല്‍ മീഡിയ ഉപഭോഗത്തില്‍ ഇപ്പോഴും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് മുന്നില്‍.

വിനോദസൈറ്റുകളാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനം. കഴിഞ്ഞ വര്‍ഷം അത് 1.2 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ചില്ലറവ്യാപാര സൈറ്റുകളുടെ ഉപഭോഗത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.5 ശതമാനം.

Ads By Google

ഇന്റര്‍നെറ്റ് സന്ദര്‍ശിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഫേസ്ബുക്കിലാണ്. ശരാശരി 4 മണിക്കൂറോളം വരും ഇത്. സന്ദര്‍ശകരില്‍ ശരാശരി  2.5 മണിക്കൂര്‍ ഗൂഗിള്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നു. 94.8ശതമാനം ഓണ്‍ലൈന്‍ ഉപഭോക്താക്കളും ഗൂഗിളോ ഗൂഗില്‍ സൈറ്റുകളോ ആണ് സന്ദര്‍ശിക്കുന്നത്. ഇന്ത്യക്കാരില്‍ 5 ല്‍ 4പേരും ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നുവെന്ന വിവരവും പഠനം വെളിപ്പെടുത്തുന്നുണ്ട്.  ഓണ്‍ലൈന്‍ഗതാഗതത്തെക്കുറിച്ച് പഠനം നടത്തുന്ന കോംസ്‌കോര്‍ ആണ് സര്‍വെ പുറത്തുവിട്ടത്.