എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകകപ്പിന് ഇന്ന് തുടക്കം
എഡിറ്റര്‍
Tuesday 18th September 2012 11:23am

കൊളംബോ: നാലാം ട്വന്റി-20 ലോകകപ്പിന് ഇന്ന് തുടക്കം. ഹംബന്‍തോട്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയതരായ ശ്രീലങ്കയും സിംബാംബ്‌വേയും തമ്മില്‍ ഏറ്റുമുട്ടും.

നാല് ഗ്രൂപ്പുകളായി 12 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഓരോ ടീമില്‍ നിന്നും രണ്ട് ടീമുകള്‍ വീതം എട്ട് ടീമുകള്‍ സൂപ്പര്‍ 8 ല്‍ കടക്കുകയും. രണ്ട് ഗ്രൂപ്പായി നടക്കുന്ന സൂപ്പര്‍ 8 ല്‍ നിന്ന് രണ്ട് ടീമുകള്‍ വീതം സെമിയിലേക്കും യോഗ്യത നേടും.

Ads By Google

ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ബുധനാഴ്ച്ച അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. പൂര്‍ണമായും ശ്രീലങ്കയില്‍ അരങ്ങേറുന്ന ആദ്യ ലോകകപ്പാണിത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, എന്നീ ടീമുകളാണ് കപ്പ് സ്വന്തമാക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന പ്രധാന രാജ്യങ്ങള്‍.

ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും, ശ്രീലങ്ക, സിംബാബ്‌വേ ഗ്രൂപ്പ് സിയിലും ന്യൂസിലന്റും പാക്കിസ്ഥാനും ബംഗ്ലാദേശും ഗ്രൂപ്പ് ഡിയിലും ഏറ്റുമുട്ടുന്നു.

Advertisement