ലണ്ടന്‍: ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും പീറ്റേഴ്‌സണ്‍ പുറത്ത്. മോശം ഫോമിന്റെ പേരിലല്ല, അടുത്തിടെ പീറ്റേഴ്‌സണിനെതിരെയുണ്ടായ വിവാദങ്ങളുടെ പേരിലാണ് ടീമില്‍ ഉള്‍പ്പെടുത്താതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Ads By Google

Subscribe Us:

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രൗസിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് പീറ്റേഴ്‌സണ്‍ സന്ദേശങ്ങള്‍ അയച്ചതായി ആരോപണമുയര്‍ന്നിരുന്നു. സ്ട്രൗസിനെ അപകീര്‍ത്തിപ്പെടുത്തുംവിധമുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ പീറ്റേഴ്‌സണിനെതിരേ ഇംഗ്ലണ്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് പീറ്റേഴ്‌സണിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമായി പറയുന്നത്.

അതേസമയം, 2010 ലെ ട്വന്റി-20 ലോകകപ്പില്‍ മാന്‍ ഓഫ് ദി മാച്ചായ പീറ്റേഴ്‌സണിനെ ടീമില്‍ ഉള്‍പ്പെടുത്താത് ഇംഗ്ലണ്ടിന് ഗുണകരമാവില്ലെന്ന വാദവും ഉയരുന്നുണ്ട്. ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വരുന്ന സെപ്റ്റംബര്‍ 21 ന് അഫ്ഗാനിസ്ഥാനെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.