എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 ലോകക്കപ്പ്: ഇന്ത്യക്കും സിംബാവേക്കും തോല്‍വിയോടെ തുടക്കം
എഡിറ്റര്‍
Monday 17th March 2014 10:35pm

indian-cricket

ബംഗ്ലാദേശ്: ട്വന്റി 20 ലോകക്കപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി.അഞ്ച് റണ്‍സിനാണ് ശ്രീലങ്ക മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ 20 ഓവറില്‍ 148 റണ്‍സെടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ.

ഇന്ത്യക്ക് വേണ്ടി സുരേഷ്‌റെയ്‌ന 41 ഉം യുവരാജ്‌സിങ് 33ഉം റണ്‍സെടുത്തു. ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം ഇംഗ്ലണ്ടുമായാണ്.

ലോകക്കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുന്നതിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയത് കാണികളെ നിരാശരാക്കിയിരിക്കുകയാണ്.

അതേസമയം സില്‍ഹെറ്റില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ സിംബാബ്‌വെക്കെതിരെ അയര്‍ലന്റ് മൂന്ന് വിക്കറ്റിന് ജയം കരസ്ഥമാക്കി.

34 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സുമായി 60 റണ്‍സാണ് പോള്‍ സ്റ്റിര്‍ലിംഗ് അടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 59 റണ്‍സെടുത്ത ബ്രണ്ടന്‍ ടെയ്‌ലറുടെ മികവില്‍ 20 ഓവറില്‍ 63 റണ്‍സെടുത്തു.

163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയര്‍ലന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. സ്റ്റിര്‍ലിംഗറിനെ കൂടാതെ എഡ് ജോയ്‌സ് 22-ഉം ആന്‍ഡ്ര്യൂ പോയിന്റ്റര്‍ 23-ഉം റണ്‍സ് വീതമെടുത്തു.

അയര്‍ലാന്റിന്റെ അടുത്ത മത്സരം ബുധനാഴ്ച യു.എ.ഇയുമായാണ്. സിംബാവെക്കിനി നെതര്‍ലാന്റ്‌സുമായുമായാണ് മത്സരം.

Advertisement