എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് ജയം
എഡിറ്റര്‍
Tuesday 5th June 2012 12:12am

ശ്രീലങ്ക: ശ്രീലങ്കയ്‌ക്കെതിരായി നടന്ന രണ്ടാമത്തെ ട്വന്റി 20 ക്രിക്കറ്റ് മല്‍സരത്തില്‍ പാക്കിസ്ഥാന് 23 റണ്‍സ് വിജയം. ഷാഹിദ് അഫ്രിദിയുടെ ഓള്‍റൗണ്ട് മികവിലാണ് ടീം വിജയം നേടിയത്. 33 പന്തില്‍ 52 റണ്‍സ് നേടുകയും 17 റണ്‍സിന് രണ്ടു വിക്കറ്റെടുക്കുകയും ചെയ്ത അഫ്രീദിയുടെ പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

പത്ത് ഓവര്‍ കഴിഞ്ഞപ്പോള്‍ 41 റണ്‍സിന് നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പാക്കിസ്ഥാന് നഷ്ടമായിരുന്നു. ശൂഐബ് മാലിക്കും അഫ്രീദിയും ചേര്‍ന്നുള്ള 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാക്ക് സ്‌കോര്‍ 122-ല്‍ എത്തിച്ചത്.

തന്റെ 50-ാം രാജ്യാന്തര ട്വന്റി 20യിലാണ് അഫ്രീദിയുടെ മിന്നുന്ന പ്രകടനം. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 122 റണ്‍സെടുത്തു. മറുപടിയായി ശ്രീലങ്കയ്ക്ക് 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അഫ്രീദി അഞ്ച് ഫോറും ഒരു സിക്‌സറും നേടി. മാസിക് 27 റണ്‍സെടുത്തു. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് സാമിയും യാസിര്‍ അരാഫത്തും മൂന്നു വിക്കറ്റുവീതം നേടി.

രണ്ടു മല്‍സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ആദ്യത്തേതില്‍ ശ്രീലങ്കയ്ക്കായിരുന്നു ജയം. ക്യാപ്റ്റന്‍ ജയവര്‍ധനെയും മലിംഗയും ഇല്ലാതെയാണ് ശ്രീലങ്ക ഇറങ്ങിയത്. പാക്ക് നിരയില്‍ ഉമര്‍ ഗുല്ലും കളിച്ചില്ല. അഞ്ചു മല്‍സരങ്ങളുള്ള ഏകദിന പരമ്പര ഏഴിന് ആരംഭിക്കും.

Advertisement