എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20: പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം
എഡിറ്റര്‍
Friday 21st March 2014 11:21pm

t20-india-wins

മിര്‍പ്പൂര്‍: ട്വന്റി 20 ലോകകപ്പ് ആദ്യ ടോപ്പ് ടെന്‍ മത്സരത്തില്‍ പാകിസഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം.

131 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 54 റണ്‍സ്. 30 റണ്‍സെടുത്ത ശിഖര്‍ ധവനും 24 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ധവാനെ ഉമര്‍ ഗുലും രോഹിത് ശര്‍മയെ അജ്മലും പുറത്താക്കിയതോടെ വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും ചോര്‍ന്നാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അവസാന ഒമ്പത് പന്തുകള്‍ അവശേഷിക്കെയാണ് റെയ്‌ന ഇന്ത്യയ്ക്ക്് വിജയം സമ്മാനിച്ചത്. കോഹ്‌ലി 36ഉം റെയ്‌ന 35ഉം റണ്‍സാണെടുത്തത്.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു പാകിസ്ഥാന്റെ തുടക്കം. എട്ടു റണ്‍സ് നേടിയ കമ്രാന്‍ അക്മലിനെ റണ്‍ ഔട്ടാക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തു.

പിന്നീട് ശ്രദ്ധയോടെ കളിച്ച പാകിസ്ഥാന് വീണ്ടും പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി 22 റണ്‍സ് നേടിയ അഹമ്മദ് ശഹ്‌സാദിനെ സ്റ്റമ്പിങിലൂടെ പുറത്താക്കി. തൊട്ടുപിന്നാലെ 15 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് ഔട്ടാക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക്  വേണ്ടി അമിത് മിശ്ര രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സാമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 33 റണ്‍സെടുത്ത ഉമര്‍ അക്മലും 22 റണ്‍സെടുത്ത അഹമ്മദ് ഷെഹ്‌സാദുമാണ് പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

Advertisement