എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ലോക ട്വന്റി-20 ഇലവന്‍ നായകസ്ഥാനം മഹേല ജയവര്‍ധനയ്ക്ക്
എഡിറ്റര്‍
Tuesday 9th October 2012 10:50am

കൊളംബോ: ഐ.സി.സി ലോക ട്വന്റി-20 ഇലവന്‍ നായകസ്ഥാനം മഹേല ജയവര്‍ധനയ്ക്ക്. ശ്രീലങ്കയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ട്വന്റി-20 ക്യാപ്റ്റനായി ജയവര്‍ധനയെ നിയമിച്ചത്.

ട്വന്റി-20 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐ.സി.സി തിരഞ്ഞെടുത്ത ലോക ഇലവന്റെ ക്യാപ്റ്റന്‍ സ്ഥാനം മഹേലയ്ക്കു തന്നെ ലഭിക്കുകയായിരുന്നു.

Ads By Google

മൂന്നു ശ്രീലങ്കന്‍ താരങ്ങളും രണ്ടുവീതം വിന്‍ഡീസ്, ഓസീസ് താരങ്ങളും അടങ്ങിയതാണ് ഐ.സി.സി ഇലവന്‍. ക്രിസ് ഗെയ്ല്‍, ടൂര്‍ണമെന്റിലെ താരം ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് ഓപ്പണര്‍മാര്‍.

വിരാട് കോഹ്‌ലിയാണ് ഐ.സി.സി ഇലവനിലുള്ള ഏക ഇന്ത്യന്‍ താരം. വിരാട് കോഹ്‌ലി, ജയവര്‍ധനെ, ഇംഗ്ലണ്ടിന്റെ ലൂക്ക് റൈറ്റ്, വിന്‍ഡീസിന്റെ മര്‍ലോണ്‍ സാമുവല്‍സ് എന്നിവരാണ് മധ്യനിരയില്‍ ഉള്ളത്.

ഓസീസ് യുവതാരം മിച്ചല്‍ സ്റ്റാര്‍ക്ക്, ലങ്കയുടെ ലസിത് മലിംഗ എന്നീ പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാരായി പാക്കിസ്ഥാന്റെ സയീദ് അജ്മലും ശ്രീലങ്കയുടെ അജാന്ത മെന്‍ഡിലും ടീമില്‍ ഇടംപിടിച്ചു.

മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണു വിക്കറ്റ് കീപ്പര്‍. ഐസിസി ഇലവനില്‍ ഒരു കളിക്കാരന്‍ പോലുമില്ലാത്ത ഏകരാജ്യം ദക്ഷിണാഫ്രിക്കയാണ്.

Advertisement