എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 ലോകക്കപ്പ്: ധോണി തിരിച്ചുവന്നാലും പ്രശ്‌നമില്ലെന്ന് പാക് താരം മുഹമ്മദ് ഹഫീസ്
എഡിറ്റര്‍
Wednesday 19th March 2014 5:02pm

dhoni0

ധാക്ക: ട്വന്റി 20 ലോകക്കപ്പ് മത്സരങ്ങളില്‍ മഹേന്ദ്രസിങ് ധോണി കളിക്കുകയാണെങ്കിലും തങ്ങള്‍ക്കത് പ്രശ്‌നമാവില്ലെന്ന് പാക് താരം മുഹമ്മദ് ഹഫീസ്. ഏഷ്യാ കപ്പില്‍ ജയിക്കാനായത് ധോണിയില്ലാത്തതിനാലാണെന്ന് കരുതുന്നില്ലെന്നും പാക് താരം കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളതെന്നും, എങ്കിലും ധോണി തിരിച്ചു വരുന്നുവെന്നത് കൊണ്ട് മാത്രം തങ്ങളെ പരാജയപ്പെടുത്താനാവില്ലെന്നും ഹഫീസ് പറഞ്ഞു.

ഏഷ്യാകപ്പ് മത്സരങ്ങളില്‍ മഹേന്ദ്രസിങ് ധോണി കളിച്ചിരുന്നില്ല.

ട്വന്റി 20 ലോകക്കപ്പ് മത്സരത്തിന്റെ സൂപ്പര്‍ ടെണ്‍ മത്സരങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാര്‍ച്ച് 21-ന് ഇന്ത്യന്‍ സമയം ഏഴു മണിക്കാണ് ഏറ്റുമുട്ടുക. ടൂര്‍ണമെന്റിലെ ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്നത്.

Advertisement