Administrator
Administrator
ഡോ. ഫാത്തിമ റിയാസിന് പുരസ്‌കാരം
Administrator
Wednesday 17th August 2011 11:01pm

fathima riyas ഹോള്‍ബ്രൂക്: പ്രമുഖ പോര്‍ട്ടലായ ‘ദ വൊക്കാബുല റിവ്യു'(ടി വി ആര്‍) ആഗോള തലത്തില്‍ എഴുത്തുകാര്‍ക്കു വേണ്ടി 2011ല്‍ സംഘടിപ്പിച്ച നോന്‍ഫിക്ഷന്‍ ക്രിയേറ്റീവ് റൈറ്റിങില്‍ ഡൂള്‍ ന്യൂസ് ഡോട് കോമിന്റെ ഇംഗ്ലിഷ് എഡിഷന്‍ ലിറ്റററി എഡിറ്റര്‍ ഡോ. ഫാത്തിമ റിയാസിന് പുരസ്‌കാരം. ഡോ. ഫാത്തിമ റിയാസിന്റെ ‘The Ire of Gnarled Things’ എന്ന ലേഖനമാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.

സമ്മാനാര്‍ഹമായ രചന വൊക്കാബുലയുടെ (www.vocabula.com)സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കും. പതിനായിരം രൂപയാണ് സമ്മാനത്തുക. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് തലശ്ശേരി സ്വദേശിയായ ഡോ.ഫാത്തിമാ റിയാസ്.

Advertisement