തിരുവനന്തപുരം: എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ചുപോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് കേവല ഭൂരിപക്ഷം.

100സീറ്റുകളാണ് തിരുവനന്തപുരത്തുള്ളത്. ഇതില്‍ 52സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. കൂടാതെ എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമായ പലയിടങ്ങളും നഷ്ടമായി. പല പ്രമുഖ നേതാക്കളും പരാജയപ്പെടുകയും ചെയ്തു.

യു.ഡി.എഫിന് 39 സീറ്റുകള്‍ ലഭിച്ചു.  അഞ്ചിടങ്ങളില്‍ താമരവിരിയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.