ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ വീഴ്ത്താന്‍ ജനാര്‍ദ്ദന റെഡ്ഡി കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. കര്‍ണാടക ഗവര്‍ണറുടെ സഹായി അശോക് ശര്‍മ്മക്ക് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്.

യെദിയൂരപ്പ മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയാണ് ജനാര്‍ദ്ദന റെഡ്ഡി. ബാംഗ്ലൂരിലെ ഹോട്ടല്‍ മുറിയിലുള്ള വീഡിയോയാണ് പുറത്ത് വന്നത്. എന്നാല്‍ അശോക്കുമാറിന് ഗവര്‍ണറുമായുള്ള ബന്ധമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടിവി9 ചാനലാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

യെദിയൂരപ്പ മന്ത്രിസഭയിലെ ടൂറിസം മന്ത്രിയാണ് ജനാര്‍ദന റെഡ്ഡി. ബെല്ലാരിയിലെ മൈനിങ് കമ്പനിയിലെ ഉടമയായ ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരനും മന്ത്രിസഭയിലുണ്ട്.