ആഗ്ര: ഐ പി എല്‍ ക്രിക്കറ്റ് മത്സരം കണ്ടിരുന്ന സഹോദരന്‍ ടി വിയുടെ റിമോട്ട് കണ്‍ട്രോള്‍ കൊടുക്കാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആഗ്രയിലാണ് സംഭവം. പതിനാറുകാരിയായ ഗീതയാണ് ആത്മഹത്യ ചെയ്തത്. സഹോദരന്‍ രാഹുലിനൊപ്പം റോയല്‍ ചലഞ്ചേഴ്‌സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മത്സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഗീത.

എന്നാല്‍ ക്രിക്കറ്റിന് പകരം മറ്റു ചാനലിലെ സീരിയല്‍ കാണണമെന്ന് ഗീത ആവശ്യപ്പെട്ട് രാഹുലില്‍ നിന്നും റിമോട്ട് പിടിച്ചുവാങ്ങി. റിമോട്ടിനായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതോടെ ഗീത റിമോട്ട് നിലത്തെറിഞ്ഞ് മുറിയിലേക്ക് ഓടുകയായിരുന്നു. മുറിക്കുളളില്‍ കയറി വാതിലടച്ച് സഹോദരി ഫാനില്‍ തൂങ്ങി.

Subscribe Us:

സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വാതില്‍ പൊളിച്ചകത്തു കടന്നപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.