Categories

എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തു; പ്രതിപക്ഷം സത്യഗ്രഹമിരിക്കുന്നു

tv-rajesh-james-matew തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തില്‍ രണ്ട് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തു. ആരോപണ വിധേയരായ സി.പി.ഐ.എം എം.എല്‍.എമാരായ ടി.വി രാജേഷിനെയും ജെയിംസ് മാത്യുവിനെയുമാണ് രണ്ട് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഇരുവരെയും സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി സത്യഗ്രഹം തുടങ്ങി. സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള പ്രമേയം നിയമസഭ ശബ്ദവോട്ടോടെ പാസ്സാക്കി.

സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ പ്രമേയം വായിച്ചത്. വെള്ളിയാഴ്ച കോടിയേരിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ ടി.വി രാജേഷും ജെയിംസ് മാത്യുവും നടുത്തളത്തിലേക്കിറങ്ങുകയായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. സംഭയുടെ അന്തസ്സിനും അംഗങ്ങളുടെ വിശ്വാസ്യതക്കും ഏറെ കോട്ടം തട്ടുന്നതായി വെള്ളിയാഴ്ചത്തെ സംഭവം. സഭയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ന്നു. എന്നാല്‍ ഇത് മനപ്പൂര്‍വ്വം സംഭവിച്ചതായിരിക്കില്ല. എന്നാല്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തുന്നത് ശരിയാണോയെന്ന് അംഗങ്ങള്‍ പരിശോധിക്കണം. ഏതായാലും സംഭവങ്ങളില്‍ അംഗങ്ങള്‍ ഖേദം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് പോകുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ അംഗങ്ങള്‍ ഖേദം പ്രകടിപ്പിച്ചുവെന്ന സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. മുഴുവന്‍ സംഭവങ്ങളിലും തങ്ങള്‍ ഖേദപ്രകടനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് ടി.വി രാജേഷും ജെയിംസ് മാത്യുവും എഴുന്നേറ്റു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം ബഹളം തുടങ്ങി. ഇതിനിടെയാണ് മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് അംഗങ്ങളെ രണ്ട് ദിവസത്തേക്ക് സസ്‌പെന്റ്് ചെയ്തതായി അറിയിച്ചത്. അത്് നിയമസഭ ശബ്ദവോട്ടോടെ പാസ്സാക്കി. എന്നാല്‍ നേരത്തെ സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണക്ക് വിരുദ്ധമായാണ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തതെന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സത്യഗ്രഹം തുടങ്ങി. അംഗങ്ങളെ തിരിച്ചെടുക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുള്‍പ്പെടെ ചേര്‍ന്ന് നടുത്തളത്തില്‍ സത്യഗ്രഹം നടക്കുകയാണ്.

രാവിലെ എട്ട് മണി മുതല്‍ സ്പീക്കറുടെ ചേംബറില്‍ നടന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍ക്കായി സ്പീക്കര്‍ ചേംബറിലെത്തിയത്. സംഭവത്തില്‍ മൂന്ന് കാര്യങ്ങള്‍ ചൂണ്ടാക്കാട്ടിയാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. വെള്ളിയാഴ്ച നടന്ന സംഭവങ്ങള്‍ ഖേദകരമാണ്. എന്നാല്‍ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ തങ്ങള്‍ കയ്യേറ്റം ചെയ്തുവെന്ന ആരോപണം തെറ്റാണ്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം എന്നീ കാര്യങ്ങളായിരുന്നു പ്രതിപക്ഷം നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

3 Responses to “എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്തു; പ്രതിപക്ഷം സത്യഗ്രഹമിരിക്കുന്നു”

 1. J.S. ERNAKULAM

  സഭ തിരുമാനം വളരെ വളരെ നന്നായി….

  അന്തസ്സിനു നിരക്കാത്ത പ്രകടനം നടത്തുന്ന എല്ലാ( പാര്‍ട്ടി

  നോക്കാതെ) എം എല്‍ എ

  മാര്‍ക്കും ഇതൊരു പാടംയിരിക്കണം.

  രണ്ടു ദിവസം പട്ടിണി കിടന്നു ലോകത്ത് ആരും മരിച്ചിട്ടില്ല,

 2. joe

  നിയമം അനുസരിച് സീലമില്ലാതവരായതുകൊണ്ടേ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാലും മനസിലാക്കട്ടെ എല്ലായിടത്തും ചന്ത സ്വഭാവം പാടില്ല എന്ന്‍.

 3. joe

  മുന്പ് രാജഭരണം നടത്തിയിരുന്ന കുടുംബത്തെ ആദരവോടെ കാണുന്നതും അവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നതും ജനാധിപത്യത്തിലെ അസ്ലീലമാനെണ്ണ്‍ പറഞ്ഞു നടക്കുന്ന കമ്മ്യുണിസ്റ്റ് കാരെ നിങ്ങള്‍ ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ വഖ്താക്കലാവുന്നത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.