Administrator
Administrator
സഭ ഇന്നത്തേക്ക് പിരിഞ്ഞു: സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
Administrator
Tuesday 18th October 2011 9:36am

tv-rajesh-james-matewതിരുവനന്തപുരം: ഇന്നലെ രണ്ടു പ്രതിപക്ഷ എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ നിയമസഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സഭയ്ക്കുള്ളില്‍ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാവാവത്തതിനെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. അതിന് ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചത്. തുടര്‍ന്ന് ഒന്‍പതുമണിയോടെ ഇന്നലെ മുതല്‍ സത്യാഗ്രഹമിരിക്കുകയായിരുന്ന എംഎല്‍എമാര്‍ സഭയില്‍ നിന്നു പുറത്തിറങ്ങി.

ഇന്നത്തേക്ക് സഭ പിരിഞ്ഞതിനാല്‍ ഇന്ന് വരെയുള്ള രണ്ട് പ്രതിപക്ഷാംഗങ്ങളുടെ സസ്‌പെന്‍ഷന്‍ നീക്കിയതായുള്ള സ്പീക്കറുടെ അറിയിപ്പ് ലഭിച്ചതായി പിന്നീട് നടന്ന പത്ര സമ്മേളത്തില്‍ വി.എസ് അറിയിച്ചു.

ഇന്നലെ പകലും രാത്രിയുമായി സത്യാഗ്രഹമിരുന്നിരുന്ന സസ്‌പെന്‍ഷന്‍ ലഭിച്ച പ്രതിപക്ഷാംഗങ്ങളായ ടി.വി. രാജേഷ്, ജയിംസ് മാത്യു എന്നിവര്‍ ഇന്ന് രാവിലെ 8 മണിയോടെ നിയമസഭാ ഹാള്‍ വിട്ടു പുറത്തുപോയിരുന്നു.

ഇന്നലെ സഭാ നടപടികള്‍ക്കിടെ മേശയ്ക്കു മേല്‍ കാല്‍ കയറ്റിവച്ചതില്‍ മന്ത്രി കെ.പി.മോഹനന്‍ ഖേദം പ്രകടിപ്പിച്ചതായും അതിനാല്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ അറിയിച്ചു. ഇന്നലെ സഭയില്‍ പ്രവേശിച്ച സി.പി.ഐ.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തന്നോട് ഖേദപ്രകടനം നടത്തിയതായും അതിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കാര്‍ത്തികേയന്‍ പറഞ്ഞു. അറിയാതെ സംഭവിച്ചു പോയതാണെന്ന് കടകംപള്ളി വിശദീകരിച്ചതായി സ്പീക്കര്‍ വ്യക്തമാക്കി.

Advertisement