ജയസൂര്യയെ നായകനാക്കി ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരുമാറ്റം. നേരത്തെ ‘കിനാവള്ളി’ എന്ന് പേരിട്ട ചിത്രം ഇപ്പോള്‍ ‘ശങ്കരനും മോഹനനും’ എന്നാക്കി മാറ്റി.

ചിത്രത്തില്‍ ജയസൂര്യ ഡബിള്‍ റോളിലാണെത്തുന്നത്. പേരിലൂടെ തന്നെ ഈ ഡബിള്‍ റോള്‍ പ്രത്യേകത അറിയിക്കുക എന്നതാണ് പേരുമാറ്റം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. റീമ കല്ലിങ്കലും മീര നന്ദനുമാണ് ചിത്രത്തിലെ നായികമാര്‍.

ജയസൂര്യയെ നായകനാക്കി പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പാതിരാമണലിലും റീമ തന്നെയാണ് നായിക.

കല്‍പന, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.