എഡിറ്റര്‍
എഡിറ്റര്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ അന്തരിച്ചു
എഡിറ്റര്‍
Tuesday 8th May 2012 10:36am

തൃശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

1953ല്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം തൃശൂരില്‍ നിന്നും പുറത്തിറങ്ങിയിരുന്ന എക്‌സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു അദ്ദേഹം. ദീനബന്ധു, പുണ്യഭൂമി എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരിസ്ഥിതി മനുഷ്യാവകാശ മാസികകളായ ജനനീതി, ഒരേ ഭൂമി ഒരേ ജീവന്‍ എന്നീ മാസികകളില്‍ ദീര്‍ഘകാലം എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. സൈലന്റ് വാലി സംരക്ഷിക്കാന്‍ വേണ്ടി ആദ്യം എഡിറ്റോറിയല്‍ എഴുതിയത് അദ്ദേഹമായിരുന്നു.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ എഴുതിയ അദ്ദേഹത്തിന് പോലീസ് നടപടി നേരിടേണ്ടി വന്നിരുന്നു. മാധ്യമ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏപ്രില്‍ 25ന് കേരള പ്രസ് അക്കാദമി അദ്ദേഹത്തെ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

വേലൂര്‍ വാര്യത്തെ പരേതയായ ശ്രീദേവ് വാരസ്യാരാണ് ഭാര്യ. മകന്‍: രാജന്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം ഒല്ലൂര്‍ തൈക്കാട്ടശേരിയിലുള്ള തറവാട്ടില്‍ നടക്കും.

Malayalam news

Kerala news in English

Advertisement