മുംബൈ: ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയതിനെതിരായി കൊച്ചി ടസ്‌കേഴ്‌സ് കേരള സമര്‍മിച്ച ഹരജി മുംബൈ ഹൈക്കോടതി തള്ളി. കൊച്ചിയെ ടസ്‌കേഴ്‌സിനെ പുറത്താക്കിയ ബി.സി.സി.ഐയുടെ നടപടിക്കെതിരായിരുന്നു ഹരജി നല്‍കിയത്.

കേസ് ഫയലില്‍ സ്വീകരിക്കാന്‍ തന്നെ കോടതി തയ്യാറായില്ല. ബി.സി.സി.ഐയുടെ നയപരമായ തീരുമാനത്തില്‍ കൈകടത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ടീം ബാങ്ക ഗ്യാരന്റിയായി നല്‍കേണ്ട തുകയില്‍ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ കൊച്ചി ടസ്‌ക്കേഴിസിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയത്.

ഇനി ടസ്‌കേഴ്‌സിനു മുന്‍പിലുള്ള ഏക വഴി കോടതിക്ക് പുറത്തുള്ള അനുരഞ്ജന ശ്രമം മാത്രമാണ്. കൊച്ചി ടീമിന്റെ സാധ്യകള്‍ക്ക് മങ്ങലേല്‍ക്കുന്നതായാണ് വാര്‍ത്ത വിലയിരുത്തപ്പെടുന്നത്.