എഡിറ്റര്‍
എഡിറ്റര്‍
ടേണ്‍ റൈറ്റില്‍ നായകനായി മമ്മൂട്ടിയുടെ അനന്തിരവന്‍
എഡിറ്റര്‍
Wednesday 27th November 2013 9:04am

turn-right

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ അനന്തരവനും സീരിയല്‍ താരം ഇബ്രാഹിം കുട്ടിയുടെ മകനുമായ മക്ബൂല്‍ സല്‍മാന്‍ നായകനാകുന്ന ടേണ്‍ റൈറ്റ് ചിത്രീകരണം ആരംഭിച്ചു.

പുതുമുഖ സംവിധായകനായ രവി എം ബാലയാണ് ചിത്രം ഒരുക്കുന്നത്. തോമസ് വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്.

ദേവന്‍, കോട്ടയം നസീര്‍, നാരായണന്‍ കുട്ടി, ഗീതാ സലാം, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

സന്തോഷ് കുമാര്‍ വര്‍മയുടെ വരികള്‍ക്ക് ഈണമിടുന്നത് ജെയിംസ് പരീക്കാട്ടില്‍ ആണ്. 2015 ഓടെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് അറിയുന്നത്.

എ.കെ ഷാജഹാന്റെ അസുരവിത്തിലും അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയിലും, പ്രശാന്ത് മാമ്പുള്ളിയുടെ ലൗ സ്റ്റോറി എന്ന ചിത്രത്തിലും മക്ബൂല്‍ വേഷമിട്ടിട്ടുണ്ട്.

Advertisement