അങ്കാറ(തുര്‍ക്കി): തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ 57 പേര്‍ മരിച്ചു. ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിക്കാണ് കമ്പമാപിനിയില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ആറു ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.

അറുപതിലേറെ പേര്‍ക്കു പരുക്കേറ്റു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുപ്പതോളം തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായി ഗ്രാമവാസികള്‍ പറഞ്ഞു.

Subscribe Us: