Categories

Headlines

പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് തുര്‍ക്കി പ്രധാനമന്ത്രി

Recep-Tayyip-Erdogan

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ആഴ്ച്ചകളായി തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്  പ്രധാനമന്ത്രി റെസീപ് എര്‍ഡോഗണ്‍.

പാര്‍ക്ക് നവീകരണത്തിനെതിരെ ആരംഭിച്ച പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കു്ന്നത് നിയമവിരുദ്ധമായ പ്രവര്‍ത്തികളാണെന്നും ഇത് ഉടന്‍ തന്നെ നിര്‍ത്തലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Ads By Google

താന്‍ രാജ്യത്തിന്റെ സേവകനാണെന്നും രാജ്യത്തിനെതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും റെസീപ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ അനുകൂലിച്ചെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസി പാര്‍ക്ക് നവീകരണത്തിന്റെ പേരില്‍ മരങ്ങളും മറ്റും നശിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭം രാജ്യവ്യാപകമാകുകയായിരുന്നു. ഇസ്താംബുളിന് പുറത്ത് തലസ്ഥാന നഗരിയായ അങ്കാറയിലും സമീപ പ്രദേശങ്ങളിലും പ്രക്ഷോഭം നടക്കുകയാണ്.

ഗസി പാര്‍ക്ക് നവീകരണത്തിനെതിരെ കഴിഞ്ഞ ആഴ്ച്ചയാണ് ഇസ്താംബുളില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.

പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പ്രകടനം നടത്തിയ പ്രവര്‍ത്തകരെ നേരിട്ട പോലീസ് നടപടി തികച്ചും തെറ്റാണെന്നും പരുക്കേറ്റവരോട് നിരുപാധികം ക്ഷമാപണം നടത്തുന്നുവെന്നും തുര്‍ക്കി ഉപപ്രധാനമന്ത്രി ബുലന്ദ് അര്‍നിക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tagged with: