എഡിറ്റര്‍
എഡിറ്റര്‍
പി.കെ.കെ ബന്ധമാരോപിച്ച് 800 പേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Wednesday 15th February 2017 9:59am


തുര്‍ക്കി ഭീകരസംഘടനയായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് പി.കെ.കെ. 1984 മുതല്‍ തുര്‍ക്കി ഭരണകൂടവുമായി നിരന്തരം ഏറ്റമുട്ടിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് പി.കെ.കെ. 1978ല്‍ അബ്ദുല്ല ഒകല്ാനാണ് സംഘടന രൂപീകരിച്ചത്


അങ്കാറ: കുര്‍ദ് സംഘടനയായ പി.കെ.കെയുമായി ബന്ധമുണ്ടെന്നാരോപിച്ച് 800ഓളം പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. 37 പ്രവിശികളിലായി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഫെബ്രുവരി 15ന് ശേഷം രാജ്യത്ത് പി.കെ.കെ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി ഇടുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് തുര്‍ക്കി ഔദ്യോഗിക വാര്‍ത്ത സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായവരില്‍ നിന്ന് 2 കലഷ്‌നിക്കോവുകളും 11 തോക്കുകളും, 15 റൈഫിളുകളും പിടികൂടിയതായി പൊലീസ് പറഞ്ഞു. ഏപ്രില്‍ 16ന് തുര്‍ക്കിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.


Read more: പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ ബി.ജെ.പി നേതാക്കളുള്‍പ്പെട്ട ചാര സംഘത്തിന്റെ സഹായം പാകിസ്ഥാന്‍ തേടിയതായി റിപ്പോര്‍ട്ട്


തുര്‍ക്കി ഭീകരസംഘടനയായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് പി.കെ.കെ. 1984 മുതല്‍ തുര്‍ക്കി ഭരണകൂടവുമായി നിരന്തരം ഏറ്റമുട്ടിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് പി.കെ.കെ. 1978ല്‍ അബ്ദുല്ല ഒകല്ാനാണ് സംഘടന രൂപീകരിച്ചത്.

ജൂലൈയില്‍ അട്ടിമറി ശ്രമത്തിന് ശേഷം പതിനായിരക്കണക്കിന് പേരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഗുലേനുമായുള്ള ബന്ധത്തന്റെ പേരിലാണ് കൂട്ട അറസ്റ്റ്.

Advertisement