അങ്കാര: തുര്‍ക്കിയിലെ ഒരു കല്‍ക്കരി ഖനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 17 മരണം. തുര്‍ക്കിയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്.

12 പേര്‍ സംഭവ സ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലുണ്ടായ മറ്റൊരു കല്‍ക്കരി ഖനി ദുരന്തത്തില്‍ 19 പേര്‍ മരിച്ചിരുന്നു.