എഡിറ്റര്‍
എഡിറ്റര്‍
800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമിയില്‍
എഡിറ്റര്‍
Wednesday 8th August 2012 6:16pm

ലണ്ടന്‍: ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകി 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമി ഫൈനലില്‍. ഹീറ്റ്‌സില്‍ മൂന്നാമതായി എത്തിയാണ് ടിന്റുവിന്റെ സെമി പ്രവേശനം.

Ads By Google

2 മിനിറ്റ് 01.75 സെക്കന്റില്‍ ടിന്റു ഹീറ്റ്‌സ് ഫിനിഷ് ചെയ്തപ്പോള്‍ റഷ്യയുടെ സാവിനോവ 2 മിന്റ്റ് 01.56 സെക്കന്റില്‍ ഒന്നാമതും അമേരിക്കയുടെ ഷ്മിഡ്റ്റ് 2 മിനിറ്റ് 1.65 സെക്കന്റില്‍ രണ്ടാമതും എത്തി.

അവസാന ലാപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന നിമിഷം നടത്തിയ കുതിപ്പിലാണ് മൊറോക്കൊയുടെ മലിക അക്കൗയൂയിയെ മറികടന്ന് ടിന്റു മൂന്നാമതെത്തിയത്.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ അത്‌ലറ്റായ പി ടി ഉഷയാണ് ടിന്റുവിന്റെ പരിശീലക.

സെമിഫൈനലില്‍ ലൂക്ക ഒടിയെത്തുന്നതിന്റെ വീഡിയോ രംഗങ്ങള്‍ കാണൂ..

Advertisement