എഡിറ്റര്‍
എഡിറ്റര്‍
അതിര്‍ത്തിയില്‍ തുരങ്കനിര്‍മാണവുമായി ഇന്ത്യന്‍ സൈന്യം
എഡിറ്റര്‍
Thursday 16th August 2012 11:19am

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ടണലുകള്‍ നിര്‍മിക്കുന്നു. ഇന്ത്യാ-പാക് അതിര്‍ത്തിയിലും ഇന്ത്യാ-ചൈന അതിര്‍ത്തിയിലുമായി 18 തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഏഴെണ്ണത്തിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Ads By Google

ആളില്ലാ വിമാനങ്ങളില്‍ നിന്നും ചാരഉപഗ്രഹങ്ങളില്‍ നിന്നം മിസൈലുകള്‍ ഒളിപ്പിക്കാനുള്ള ബങ്കറുകളും തുരങ്കങ്ങളിലുണ്ടാകും. 2015 ഫെബ്രുവരിയ്ക്കുമുമ്പായി പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിര്‍മാണം തുടങ്ങിയിരിക്കുന്നത്.

ജമ്മുകാശ്മീരിലെ റോഹ്താങ് പാസിനുകീഴിലായി ഒരു തുരങ്കത്തിന്റെ നിര്‍മാണവും തുടങ്ങിയിട്ടുണ്ട്. 8.82 കിലോമീറ്റര്‍ നീളത്തില്‍ കുതിരലാടത്തിന്റെ ആകൃതിയിലാണ് ഇത് നിര്‍മിക്കുന്നത്.

ജമ്മുകാശ്മീരിലെ സോസില, സി മോര്‍, റസ്ധാന്‍ പാസ്, ശാധനാ പാസ്, തെങ് (സിക്കിം), ബലിപരതവാങ് മേഖല (അരുണാചല്‍ പ്രദേശ്) എന്നിവടങ്ങളിലും തുരങ്കനിര്‍മാണത്തിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്.

അതിര്‍ത്തിയിലെ സൈനികനീക്കം ദ്രുതഗതിയിലാക്കാന്‍ വേണ്ട നടപടികളെല്ലാം പ്രതിരോധ മന്ത്രാലയം സ്വീകരിക്കുന്നെണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാക്ക് അതിര്‍ത്തിയിലും, ഇന്ത്യ-ചൈന അതിര്‍ത്തിയിലും ആക്രമണം ലക്ഷ്യമിട്ടാണ് തുരങ്ക നിര്‍മാണ പദ്ധതി. ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും തിരിച്ചടിക്കാന്‍ സേന തയ്യാറാകണമെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.

Advertisement