ടുണിസ്: സര്‍ക്കാര്‍ വിരുദ്ധ കലാപത്തെ തുടര്‍ന്ന് സൗദിയിലേക്ക് പലായനം ചെയ്ത മുന്‍ പ്രസിഡന്റ് ബെന്‍ അലിയെ വിട്ടുതരണമെന്ന് ടുണീഷ്യ ആവശ്യപ്പെട്ടു. ടുണീഷ്യയിലെ വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് വിദേശരാജ്യങ്ങളുടെ കറന്‍സികളും വജ്രങ്ങളും മറ്റും കണ്ടെത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. കൂടാതെ ഗുരുതരമായ ചിലകുറ്റകൃത്യങ്ങളിലും ബെന്‍ അലിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

ജനുവരി 14നാണ് ബെന്‍ അലി സൗദിയിലേക്ക് പലായനം ചെയ്തത്. അതേസമയം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബെന്‍ അലി ചികിത്സയിലാണെന്നും വാര്‍ത്തകളുണ്ട്.