തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പി യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ചിത്ര ഇന്ന് സ്വര്‍ണം നേടിയത്.

നേരത്തേ സീനിയര്‍ 1500 മീറ്ററിലും 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. ഇതോടെ മീറ്റിലെ മികച്ച വ്യക്തിഗത താരമെന്ന പദവിയിലേക്കാണ് ചിത്ര കൂടുതല്‍ അടുത്തു.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മാര്‍ബേസിലിന്റെ നീന എലിസബത്ത് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മല്‍സരത്തില്‍ പാലക്കാട് പറളിയിലെ കെ ടി നീന സ്വര്‍ണം നേടി.