തിരുവനന്തപുരം: ടി.ടി.ഇ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു. ആലപ്പുഴ കവലൂര്‍ സ്വദേശി ഓമനയാണ് പിടിയിലായത്.

തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം. കറുത്ത കോട്ടിട്ട് വന്ന യുവതി യാത്രക്കാരോട് ടിക്കറ്റ് ചോദിച്ചു. ടിക്കറ്റില്ലാത്തവര്‍ക്ക് പിഴയും ഈടാക്കി. ബില്ലൊന്നും ഇവര്‍ നല്‍കിയിരുന്നില്ല. ടിക്കറ്റിന് പിറകില്‍ ടി.ടി.ഇയുടെ വക എന്തൊക്കെയോ കുറിച്ചിടും. സംശയ തോന്നിയ യാത്രക്കാരില്‍ ഒരാള്‍ ഇവരോട് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

ചോദ്യം ചെയ്യലിനിടെ ഇവര്‍ പരസ്പരം വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് റെയില്‍വെ പോലീസിന്റെ സംശയം. പിടിയിലാകുമ്പോള്‍ ഒരു കുട്ടിയും ഇവരൊടൊപ്പം ഉണ്ടായിരുന്നു. ഇത് ഇവരുടെ തന്നെ കുട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മക്കളുള്ള ഇവര്‍ രണ്ടാമത്തെ ഭര്‍ത്താവിന്റെ കൂടെയാണ് താമസം എന്നാണ് റിപ്പോര്‍ട്ട്.