തിരുവനന്തപുരം: രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇയെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു. സീനിയര്‍ ടി.ടി.ഇയായ ദല്‍ഹി സ്വദേശി രമേശ് കുമാറാണ് അറസ്റ്റിലായത്.

ന്യൂദല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാത്രി ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയും പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരിയുമായ ഹേമലതയെയാണ് ട്രെയിനില്‍വച്ച് ടി.ടി.ഇ അപമാനിച്ചത്. ഉടന്‍തന്നെ യാത്രക്കാരി ആര്‍.പി.എഫിനെ വിവരം അറിയിച്ചു. തുടര്‍ന്ന് തൃശ്ശൂരില്‍നിന്ന് ട്രെയിനില്‍ കയറിയ വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ടി.ടി.ഇയെ പിടികൂടുകയായിരുന്നു.

എ വണ്‍ കോച്ചില്‍വച്ച് ടിടിഇ തനിക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ഹേമലത പറഞ്ഞു. റെയില്‍വെ പോലീസിന്റെ തിരുവനന്തപ്പുരം യൂണിറ്റാണ് ടി.ടി.ഇയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Malayalam news

Kerala news in English