വാന്‍കോവര്‍: കാനഡയിലെ ക്യൂന്‍ ദ്വീപില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Ads By Google

ബ്രിട്ടീഷ് കൊളംബിയ, അലാസ്‌ക എന്നീ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഭൂമികുലുക്കത്തില്‍ അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കന്‍ ഭൗമശാസ്ത്ര സര്‍വേ പ്രകാരം കാനഡയില്‍ നിന്നും 125 മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയുള്ള സ്ഥലത്ത് നിന്നാണ് ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം.