പടാങ്,ഇന്തൊനേഷ്യ:   പശ്ചിമ സുമാത്രയിലുണ്ടായ സൂനാമിയില്‍ മരണം 300 കവിഞ്ഞു. 411പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്.
സുനാമിയില്‍ 13 ഗ്രാമങ്ങള്‍ ഒലിച്ചുപോയി. പ്രസിഡണ്ട് സുസിലോ ബംബാങ് യുദ്ധോയോനോ സ്ഥലം സന്ദര്‍ശിച്ചു.

സുമാത്ര ദീപിന്റെ പടിഞ്ഞാറ് റിക്ചര്‍സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭുകമ്പമാണ് സുനാമിക്ക് കാരണമായത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നാല്‍ കാലാവസ്ഥ കടല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.