എഡിറ്റര്‍
എഡിറ്റര്‍
60 ലക്ഷത്തിന്റെ സുനാമി ഫണ്ട് ചിലവാക്കിയത് പഞ്ചായത്തുകള്‍ക്ക് കസേര വാങ്ങാന്‍
എഡിറ്റര്‍
Friday 27th April 2012 10:30am

കോഴിക്കോട്: സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് ഡയറക്ടറേറ്റിന് (സി-സ്‌റ്റെഡ്) സര്‍ക്കാര്‍  അനുവദിച്ച 60 ലക്ഷം രൂപയുടെ സുനാമി പുനരധിവാസ ഫണ്ട് ചെലഴിച്ചത് പഞ്ചായത്തുകള്‍ക്ക് കസേര വാങ്ങാന്‍! സര്‍ക്കാറിന്റെ ധനകാര്യ പരിശോധനാ വിഭാഗമാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.

ചട്ടവിരുദ്ധമായി പണം ചെലവഴിച്ച സി-സ്റ്റെഡിന്റെ മുന്‍ ഡയറക്ടറടക്കം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ധനകാര്യ വകുപ്പ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. സ്വയം ഭരണാധികാര സ്ഥാപനമായ സി-സ്റ്റെഡില്‍ പിന്‍വാതില്‍ നിയമനം തുടരുന്നതായും പരിശോധനയില്‍ കണ്ടെത്തി.

രണ്ടാംഘട്ട സുനാമി പുനരധിവാസത്തിന് കേന്ദ്ര ഫണ്ടുള്‍പ്പെടെ അനുവദിച്ച 60 ലക്ഷം രൂപയും വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തല്‍. ഈ തുക ഉപയോഗിച്ച് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി വാങ്ങിക്കൂട്ടിയ പ്ലാസ്റ്റിക് കസേരകള്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വടകര മുനിസിപ്പാലിറ്റിയില്‍ വസ്ത്ര നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് പരിശീലനം നടത്താനും മറ്റുമായി മൂന്നുലക്ഷം രൂപ ചിലവിട്ടതായാണ് കണക്ക്. ഇത്രയും തുക മുടക്കിയ ഈ സ്ഥാപനം പൂട്ടിക്കിടക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

കസേരക്കു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൈക്ക് സെറ്റുകള്‍ വാങ്ങാനും സുനാമി ഫണ്ട് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സുനാമി ഫണ്ട് ഉപയോഗിച്ച് മഴവെള്ളസംഭരണ, ഫെറോ സിമന്റ് യൂണിറ്റ് എന്നിവ സ്ഥാപിക്കാനെന്ന പേരിലും ലക്ഷങ്ങള്‍ ചിലവിട്ടിട്ടുണ്ട്. എന്നാല്‍ ഫെറോ സിമന്റ് യൂണിറ്റുകള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.

അതേസമയം മുന്‍ കലക്ടറില്‍ നിന്ന് രേഖാമൂലം നിര്‍ദേശം ലഭിച്ചിരുന്നതായി സ്റ്റെഡ് വക്താവ് പറഞ്ഞു. മുന്‍ കലക്ടര്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് വിമുക്ത പദ്ധതിയില്‍ ബോധവത്കരണം നടത്താന്‍ സുനാമി ഫണ്ടില്‍ നിന്ന് 58,000 രൂപ ചിലവിട്ടു. ടോട്ടല്‍ സാനിറ്റേഷന്‍ പദ്ധതിയില്‍ ആവശ്യത്തിന് ഫണ്ടുള്ളപ്പോഴാണ് ഈ വകമാറ്റം. പ്ലാസ്റ്റിക്കിന് പകരം വിതരണം ചെയ്യാനായി നിര്‍മിച്ച 43,000 രൂപയുടെ തുണിസഞ്ചികള്‍ സ്റ്റെഡ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്.

15 ജീവനക്കാരുള്ള സ്റ്റെഡ് ഓഫീസില്‍ ഡയറക്ടര്‍, രണ്ട് കോഓഡിനേറ്റര്‍മാര്‍ എന്നിവരൊളികെയുള്ളതത്രയും കരാര്‍ നിയമനങ്ങളാണ്. സര്‍ക്കാറിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത കരാര്‍ ജീവനക്കാര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Malayalam News

Kerala News in English

Advertisement