സിഡ്‌നി:  ഓസ്‌ട്രേലിയയിലെ സോളമന്‍ ദ്വീപുകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടായി.  ദ്വീപ് സമൂഹത്തിലെ കിര കിരയ്ക്ക് 347 കിലോമീറ്റര്‍ കിഴക്ക് 5.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

Ads By Google

സംഭവത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിനു പിന്നാലെ സോളമന്‍ ദ്വീപുസമൂഹത്തില്‍ 0.9 മീറ്റര്‍ ഉയരമുള്ള(മൂന്ന് അടി) ചെറു സൂനാമിയും ഉണ്ടായി. ആളപായം സംബന്ധിച്ചോ നാശനഷ്ടങ്ങള്‍ സംബന്ധിച്ചോ റിപ്പോര്‍ട്ടുകളില്ല.

സോളമന്‍ ദ്വീപുകളിലൊന്നായ സാന്റാക്രൂസ് ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് പസിഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ന്യൂസിലന്‍ഡ്, ഇന്തൊനീഷ്യ അടക്കമുള്ള തെക്കന്‍ പസഫിക് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹവായിയിലെ പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം സൂനാമി സാധ്യത പ്രഖ്യാപിച്ചതോടെ ഓസ്‌ട്രേലിയന്‍ തീരങ്ങളില്‍ നിന്നു വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു.

ഇതിന് പിന്നാലെ പെസഫിക്കിലെ ന്യൂ കലെഡോണിയ പ്രവിശ്യയ്ക്കായി ഫ്രാന്‍സും സൂനാമി മുന്നറിയിപ്പ് നല്‍കി. തീവ്രതയില്ലാത്ത സൂനാമി ജാഗ്രത സംബന്ധിച്ച ലെവല്‍ 1 മുന്നറിയിപ്പ് ഫിലിപ്പീന്‍സും നല്‍കി.

2007 ല്‍ സോളമന്‍ ദ്വീപ്‌സമൂഹത്തില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷമുണ്ടായ സൂനാമിയില്‍ 50 ഓളം പേര്‍ മരിച്ചിരുന്നു.