Categories

ദര്‍ബാ­രി കാ­ലു­വാരി: കല്‍­മാ­ഡി കു­രു­ക്കില്‍

ന്യൂ­ദല്‍­ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് സം­ഘാ­ട­ക­സ­മി­തി ചെ­യര്‍­മാന്‍ സു­രേ­ഷ് ക­ല്‍­മാ­ഡി­ക്ക് മു­ക­ളി­ലു­ള്ള കു­രു­ക്ക് മു­റു­കുന്നു. ല­ണ്ടന്‍ ക്വീന്‍­സ്­ബാ­റ്റണ്‍ റി­ലേ­യില്‍ എം എ ഫി­ലിം­സി­ന് ക­രാര്‍ നല്‍­കി­യ­തില്‍ ത­നി­ക്ക് പ­ങ്കി­ല്ലെ­ന്ന് വ്യ­ക്ത­മാ­ക്കി പു­റ­ത്താ­ക്ക­പ്പെ­ട്ട ടി എ­സ് ദര്‍­ബാ­രി രം­ഗ­ത്തെ­ത്തി­യ­തോ­ടെ­യാ­ണ് അ­ഴി­മ­തി­യു­ടെ നാറി­യ നാട­കം പു­തി­യ വ­ഴി­ത്തി­രി­വി­ലെ­ത്തി­യി­രി­ക്കു­ന്ന­ത്. ക­രാ­റി­ലെ രേ­ഖ­ക­ളെല്ലാം ഒ­പ്പിട്ട­ത് കല്‍­മാ­ഡി­യു­ടെ പൂര്‍­ണ അറി­വോ­ടെ­യാ­യി­രു­ന്നു എ­ന്ന ദര്‍­ബാ­രി­യു­ടെ വെ­ളി­പ്പെ­ടു­ത്തല്‍ കല്‍­മാ­ഡി­യെ നി­ല­യില്ലാ ക­യ­ത്തി­ലേ­ക്കാ­ണ് എ­ടു­ത്തെ­റി­ഞ്ഞ­ത്. ക­രാ­റില്‍ ത­നി­ക്ക് ബ­ന്ധ­മൊ­ന്നു­മി­ല്ലെ­ന്ന് വാ­ദി­ച്ചി­രു­ന്ന കല്‍­മാ­ഡി ഇ­നി എ­ന്തു­ന­ടപ­ടി സ്വീ­ക­രി­ക്കു­മെ­ന്ന­ാ­ണ് എല്ലാ­വരും ഉ­റ്റു­നോ­ക്കു­ന്ന­ത്.

ക്വീന്‍­സ്­ബാ­റ്റണ്‍ റി­ലേ­ക്കാ­യി എം എ ഫി­ലിം­സു­മാ­യി കരാ­റൊ­പ്പിട്ട­ത് കല്‍­മാ­ഡി­യാണ്. ത­നി­ക്ക് ക­മ്പ­നി­യു­മാ­യി യാ­തൊ­രു ബ­ന്ധ­വു­മില്ല. നി­യ­മ­പ­രമാ­യ ഒ­രു രേ­ഖയും ഹാ­ജ­രാ­ക്ക­തി­രു­ന്നിട്ടും ക­മ്പ­നി­ക്ക് ക­രാര്‍­ നല്‍­ക­ണ­മെ­ന്ന് ശഠിച്ച­ത് കല്‍­മാ­ഡി­യാ­യി­രുന്നു. കല്‍­മാ­ഡി­യു­ടെ അ­റി­വില്ലാ­തെ ഗെ­യിം­സു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒ­രു­ക­രാറും ന­ട­ക്കി­ല്ലെന്നും ദര്‍­ബാ­രി വ്യ­ക്ത­മാക്കി. അ­തി­നി­ടെ ഗെ­യിം­സി­ന്റെ മു­ഖ്യസ്‌­പോണ്‍­സര്‍­മാ­രെല്ലാം ക­ളം­വിടാ­നൊ­രു­ങ്ങു­ന്ന­തായും റി­പ്പോര്‍­ട്ടു­ണ്ട്.

ആ­സ്‌­ട്രേ­ലി­യന്‍ ക­മ്പ­നിയാ­യ സ്‌­പോര്‍­ട്‌­സ് മാര്‍­ക്ക­റ്റിം­ഗ് ആന്‍­ഡ് മാ­നേ­ജ്‌­മെന്റ് (സ്­മാം) സം­ഘാ­ട­ക­സ­മി­തി അ­ധി­കൃ­തര്‍­ക്കെ­തി­രേ നി­യ­മ­ന­ടപ­ടി സ്വീ­ക­രി­ക്കു­മെ­ന്ന് വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. ഗെ­യിം­സി­ന്റെ ന­ട­ത്തി­പ്പി­നാ­യി 2007 മു­തല്‍ ത­ങ്ങള്‍ നല്‍കി­യ സേ­വ­ന­ങ്ങള്‍­ക്ക് ഇ­തുവ­രെ പ്ര­തിഫ­ലം നല്‍­കി­യി­ട്ടി­ല്ലെന്നും ക­മ്പി അ­ധി­കൃ­തര്‍ ആ­രോ­പിച്ചു. അ­ഭി­മാ­ന­മാ­യി മാ­റേ­ണ്ട ഗെ­യിം­സ് രാ­ജ്യ­ത്തി­ന് അ­പ­മാ­ന­മാ­യി മാ­റു­ന്ന കാ­ഴ്­ച്ച­ക്കാ­ണ് ഇ­ന്ത്യ സാക്ഷ്യം വ­ഹി­ക്കു­ന്നത്. ഇ­തുവ­രെ മൗ­നം­പാ­ലി­ച്ചി­രു­ന്ന കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­വും ത­നി­ക്കെ­തിരേ തി­രി­ഞ്ഞതും കല്‍­മാ­ഡി­യെ ത്രി­ശ­ങ്കു­വി­ലാ­ക്കി­യി­രി­ക്കു­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.