ന്യൂദല്‍ഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ കപ്പല്‍ശാലയുടെ പത്തുശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം. കേന്ദ്ര ഷിപ്പിങ്മന്ത്രി ജി.കെ. വാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൂടിയാലോചന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

Ads By Google

കപ്പല്‍ശാല സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഓഹരികള്‍ വില്ക്കാന്‍ ശ്രമിക്കുന്നതെന്ന് എ. സമ്പത്ത് എം.പി ആരോപിച്ചു. കൂടിയാലോചന സമിതിയിലെ ബിഭുപ്രസാദ് തറായ്, ഫ്രാന്‍സിസ്‌കോ സര്‍ദീന എന്നിവരും ഓഹരിവിറ്റഴിക്കുന്നതിനെ എതിര്‍ത്തു.

ആഗോളതലത്തില്‍ കപ്പല്‍ നിര്‍മാണരംഗം മാന്ദ്യം നേരിടുമ്പോഴും കൊച്ചിന്‍ കപ്പല്‍നിര്‍മാണ ശാല 253 കോടി രൂപ ലാഭം നേടിയിരുന്നു. രാജ്യത്ത് ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചതും ഇവിടെയാണ്.