എഡിറ്റര്‍
എഡിറ്റര്‍
ജസീറയേയും മക്കളേയും അക്രമിക്കാന്‍ ശ്രമം
എഡിറ്റര്‍
Friday 15th November 2013 1:52pm

jaseera-2

ന്യൂദല്‍ഹി: കടല്‍ മണല്‍ ഖനനത്തിനെതിരെ ദല്‍ഹിയില്‍ സമരം നടത്തുന്ന ജസീറയ്ക്കും മക്കള്‍ക്കുമെതിരെ അക്രമം നടത്താന്‍ ശ്രമം. ഇന്നലെ രാത്രി അജ്ഞാതന്‍ ജസീറയേയും മക്കളേയും അക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

കേരള കോണ്‍ഗ്രസുകാര്‍ ഉപദ്രവിച്ചതായും ജസീറ ആരോപണമുന്നയിച്ചിട്ടുണ്ട്.

കടല്‍ മണല്‍ ഖനനത്തിനെതിരെ നേരത്തേ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും ജസീറ സമരം നടത്തിയിരുന്നു.

63 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയാണ് ജസീറ ദല്‍ഹിയിലേക്ക് സമരം മാറ്റിയത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായതിനാലാണ് പാര്‍ലമെന്റിന് മുന്നിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നായിരുന്നു ജസീറ പറഞ്ഞത്.

കണ്ണൂര്‍ മാടായി കടപ്പുറത്തെ മണല്‍ കടത്തലിനെതിരെയുള്ള സമരം ജസീറ പിന്നീട് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.

Advertisement