കൊളംബോ: ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ച് വരാന്‍ വേണ്ടി താന്‍ ഏറെ പരിശ്രമിച്ചെന്ന് ബൗളര്‍ ഹര്‍ഭജന്‍. ടീമിനായി മികച്ച സംഭാവന നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അതിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Ads By Google

ഈ വര്‍ഷം എന്നെ സംബന്ധിച്ച് ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. എന്റെ സഹതാരങ്ങള്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ അത് കണ്ട് എനിയ്ക്കും അങ്ങനെ കഴിയുന്നില്ലല്ലോയെന്ന് കരുതിയിട്ടുണ്ട്. എന്നാല്‍ കഠിനമായ പരിശീലനത്തിലൂടെ തിരിച്ചുവരാന്‍ കഴിഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ എനിയ്ക്ക് പ്രതീക്ഷിക്കാതെയാണ് അവസരം ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് ആ അവസരം പരമാവധി മുതലാക്കണമായിരുന്നു. അതുകൊണ്ട് തന്നെ പരിശ്രമിച്ചാണ് കളിച്ചത്.

ഇംഗ്ലണ്ടിനെതിരെ തുടക്കത്തിലേ വിക്കറ്റ് നേടാന്‍ സാധിച്ചത് ഏറെ ആത്മവിശ്വാസം നല്‍കി. അത് കളിയിലുടനീളം നിലനിര്‍ത്താന്‍ കഴിഞ്ഞു- ഹര്‍ഭജന്‍ പറഞ്ഞു.