എഡിറ്റര്‍
എഡിറ്റര്‍
‘ ആ തെമ്മാടികളെ നിയന്ത്രിക്കൂ ഇല്ലെങ്കില്‍ വിവരമറിയും ‘ മെക്‌സിക്കന്‍ പ്രസിഡന്റിനെ ഫോണില്‍ ഭീഷണിപ്പെടുത്തി ട്രംപ്
എഡിറ്റര്‍
Thursday 2nd February 2017 3:52pm

trump-calls
വാഷിംഗ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ രാജ്യത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചതിന് പിന്നാലെ മെക്‌സിക്കോയേയും ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന തെമ്മാടികളെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ മെക്‌സിക്കോയ്‌ക്കെതിരെ കനത്ത നടപടിയെടുക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.

മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെനാ നീറ്റോയെ ഫോണില്‍ വിളിച്ച് ട്രെപ് ഭീഷണിപ്പെടുത്തുകയായിരുന്നു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തെമ്മാടികള്‍ എന്ന് ട്രംപ് പറഞ്ഞത് കുടിയേറ്റക്കാരെയാണോ അതോ മെക്‌സിക്കോയിലെ മയക്കുമരുന്ന് അധോലോക മാഫിയയെ ആണോ എന്ന് വ്യക്തമല്ല.

അമേരിക്കയുടെ തലപ്പത്ത് എത്തിയതു മുതല്‍ ട്രംപിന്റെ നീക്കങ്ങളെ ആശങ്കയോടെയും അമ്പരപ്പോടെയുമാണ് ലോകജനത നോക്കി കാണുന്നത്. അതിനിടെയാണ് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്.


Also Read : സുരേഷ് റെയ്‌നയുടെ സിക്‌സ് പരുക്കേല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ മാത്രമല്ല, ഗ്യാലറിയിരുന്ന ആറു വയസുകാരനേയും


ട്രംപിന്റെ കോളിനെക്കുറിച്ച് നീറ്റോയുടെ പ്രതികരണം ലഭ്യമല്ല. വാര്‍ത്തയെക്കുറിച്ച് അമേരിക്കയുടെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സമാന രീതിയിലുള്ള വാര്‍ത്ത മെക്‌സിക്കന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ഇതിനോടകം.

Advertisement