എഡിറ്റര്‍
എഡിറ്റര്‍
അഞ്ചുമാസത്തിനിടക്ക് 100 കളളങ്ങള്‍; ട്രംപിനെ പൊളിച്ചടുക്കി ന്യുയോര്‍ക്ക് ടൈംസിന്റെ ‘ട്രംപ് ലൈസ്’ സ്പെഷ്യല്‍ പേജ്
എഡിറ്റര്‍
Wednesday 28th June 2017 6:48pm

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് അഞ്ച് മാസം കഴിയുമ്പോള്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞ 100 കള്ളങ്ങള്‍ നിരത്തി ന്യൂയോര്‍ക്ക് ടൈംസിന്റെ സ്പെഷ്യല്‍ പേജ്. ‘ട്രംപ് ലൈസ്’ എന്ന തലക്കെട്ടോടെ ഒരു മഴുവന്‍ പേജാണ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞയാഴ്ച ട്രംപിന്റെ കള്ളങ്ങള്‍ക്കായി മാറ്റിവെച്ചത്.


Also read ദിലീപിന്റെ മൊഴിയെടുക്കല്‍ അഞ്ചാം മണിക്കൂറിലേക്ക്; താരം സഹകരിക്കുന്നുണ്ടെന്ന് പൊലീസ്; നാളത്തെ ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മഞ്ജു വാര്യര്‍


പല അമേരിക്കക്കാരും ട്രംപിന്റെ കള്ളം കേട്ട് ശീലിച്ചു കഴിഞ്ഞു. പക്ഷെ അത് പതിവായി വരുന്നത് അനുവദിക്കാന്‍ കഴിയാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ സ്‌പെഷ്യല്‍ പേജ് തുടങ്ങുന്നത്.

Trump

 

ഇറാഖ് യുദ്ധം, നാറ്റോ, യാത്രാ നിരോധനം, 2016 ലെ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് രംഗത്ത് വന്നിരിക്കുന്നത്.


Dont miss

ബിജെപിയുടെ 10 മോദി നുണ പ്രചരണ ചിത്രങ്ങള്‍


ട്രംപ് അധികാരത്തില്‍ വന്ന ശേഷം ആദ്യ 40 ദിവസങ്ങളില്‍ എല്ലാ ദിവസവും കള്ളങ്ങളും അസത്യങ്ങളായ ആത്മപ്രശംസകളും നിരന്തരം നടത്തിയിരുന്നു എന്നും ഇന്‍ഫോഗ്രാഫിക്സിന്റെ അടക്കം സഹായത്തോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് അവതരിപ്പിച്ചത്.

Advertisement