എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ‘നല്ല ഫിറ്റാണല്ലോ’ എന്ന് ട്രംപ്: വീഡിയോ കാണാം
എഡിറ്റര്‍
Friday 14th July 2017 11:38am

പാരീസ്: പാരീസില്‍ തന്നെ സ്വീകരിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് ‘നിങ്ങള്‍ നല്ല ഫിറ്റാണല്ലോ
‘ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ ഭാര്യ ബ്രിഗറ്റി മാക്രോണിനോടാണ് ട്രംപിന്റെ ഈ വാക്കുകള്‍.

പാരീസില്‍ ബാസ്റ്റില്‍ ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തിനെത്തിയതായിരുന്നു ട്രംപ്.

ബ്രിഗറ്റിക്ക് ഹസ്തദാനം നല്‍കിയാണ് ട്രംപ് സംസാരം തുടങ്ങിയത്. ഹസ്തദാനത്തിനുശേഷം ബ്രിഗറ്റിയുടെ കൈയിലെ പിടിവിടാന്‍ ട്രംപ് വിസമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ ‘വിചിത്ര ഹസ്തദാന’ത്തിനുശേഷം ട്രംപും പ്രസിഡന്റുമെല്ലാം ലെസ് ഇന്‍വാല്‍ഡസ് മ്യൂസിയം സന്ദര്‍ശിച്ചു. ഈ മ്യൂസിയത്തില്‍വെച്ചാണ് ട്രംപ് ബ്രിഗിറ്റിയോട് ‘നല്ല ഷെയ്പ്പാണ്’ എന്നും സുന്ദരിയാണെന്നും പറയുന്നത്.

‘നിങ്ങള്‍ എന്തു നല്ല ഫിറ്റാണല്ലോ’ എന്ന് ബ്രിഗിറ്റിയോടു പറഞ്ഞശേഷം ട്രംപ് മാക്രോണിനോട് ‘അവള്‍ക്ക് എന്തുനല്ല ഷെയ്പ്പാണ്. സുന്ദരി’ എന്നും പറയുന്നു.

ട്രംപിന്റെ ആദ്യ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെയാണ് ഫ്രാന്‍സിലെ പ്രഥമ വനിതയോട് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ട്രംപിന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണുയരുന്നത്. ഒരു രാജ്യത്തിന്റെ പ്രഥമ വനിതയോടു പോലും മര്യാദയ്ക്കു പെരുമാറാന്‍ കഴിയാത്ത പ്രസിഡന്റ് എന്ന രീതിയിലാണ് വിമര്‍ശനം.

കുറച്ചുനാളുകള്‍ക്കു മുമ്പ് ഐറിഷ് പത്രപ്രവര്‍ത്തകയായ കത്രിയാന പെറിയെ ചിരിയുടെ പേരില്‍ ട്രംപ് അഭിനന്ദിച്ചതും എം.എസ്.എന്‍.ബിയിലെ അവതാരിക മികയെ ശാരീരികമായി അധിക്ഷേപിക്കുന്ന രീതിയില്‍ ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്തിയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Advertisement