വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാസംഘത്തില്‍ ഉണ്ടായിരുന്ന ഡോണ്‍ ബോണ്‍ജിയാനോയാണ് ട്രംപ് സുരക്ഷിതനല്ലെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുള്ളത്.

Subscribe Us:

ട്രംപിനെതിരെ ഭീകരാക്രമണം അടക്കമുള്ള ഉണ്ടായാല്‍ തടയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനുപോലും കഴിയുമോ എന്നകാര്യം സംശയമാണെന്നും ബോണ്‍ജിയാനോ ആശങ്കപ്പെടുന്നു.

വൈറ്റ്ഹൗസിന്റെ മതില്‍ ചാടിക്കടന്ന യുവാവ് 15 മിനിട്ടിലേറെ മതില്‍ക്കെട്ടിനുള്ളില്‍ ചിലവഴിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മുന്‍ പ്രസിഡന്റുമാരായ ബരാക്ക് ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ് എന്നിവരുടെ സുരക്ഷാസംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്നു ഡോണ്‍ ബോണ്‍ജിയാനോ. വൈറ്റ് ഹൗസില്‍ ഒരു യുവാവ് അതിക്രമിച്ച് കടന്നത് അറിയാന്‍ കഴിയാത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 40 ഓളം ഭീകരര്‍ കടന്നുകയറുന്നത് തടയാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.


Also Read: പീഡനങ്ങള്‍ തടയാന്‍ സ്വയം നിയന്ത്രിക്കേണ്ടത് പ്രായപൂര്‍ത്തിയായവരുടെ ഉത്തരവാദിത്വം; പാലിച്ചില്ലേല്‍ ആഭ്യന്തര മന്ത്രിയ്‌ക്കെന്ത് ചെയ്യാന്‍ സാധിക്കും: ജി.സുധാകരന്‍


വൈറ്റ്ഹൗസിലെ സുരക്ഷാവീഴ്ച മുതലെടുക്കാന്‍ ഭീകരര്‍ തക്കംപാര്‍ത്തിരിക്കുകയാണ് എന്നകാര്യം ഉറപ്പാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ബരാക്ക ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി തവണ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ട്രംപ് അധികാരത്തിലേറിയതിന് ശേഷം ഇതാദ്യമായാണ് സുരക്ഷയില്‍ പഴുതുണ്ടെന്ന ആരോപണം ഉയരുന്നത്.