എഡിറ്റര്‍
എഡിറ്റര്‍
കുടിയേറ്റ നിരോധന ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചു: യു.എസ് അറ്റോര്‍ണി ജനറലിലെ ട്രംപ് പുറത്താക്കി
എഡിറ്റര്‍
Tuesday 31st January 2017 10:32am

sally

 


അധികാരത്തിലെത്തി പത്തു ദിവസം പിന്നിടുന്നതിനിടെയാണ് ട്രംപിന്റെ പുറത്താക്കല്‍ നടപടി. സര്‍ക്കാരിന്റെ ഉത്തരവിനെ നിയമമേഖലയില്‍ പ്രതിരോധിക്കുകയില്ലെന്ന് സാലി യേറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


വാഷിങ്ടണ്‍:  മുസ്‌ലിംങ്ങളടക്കമുള്ള അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് കയറ്റേണ്ടതില്ലെന്ന ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ച യു.എസ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെ ട്രംപ് പുറത്താക്കി. യേറ്റ്‌സിന് പകരം ഡാനാ ബോയന്റെയെ നിയമിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

അധികാരത്തിലെത്തി പത്തു ദിവസം പിന്നിടുന്നതിനിടെയാണ് ട്രംപിന്റെ പുറത്താക്കല്‍ നടപടി. സര്‍ക്കാരിന്റെ ഉത്തരവിനെ നിയമമേഖലയില്‍ പ്രതിരോധിക്കുകയില്ലെന്ന് സാലി യേറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒബാമ ഭരണകൂടത്തില്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായിരുന്നയാളാണ് സാലി യേറ്റ്‌സ്.

അറ്റോര്‍ണി ജനറലിന് പുറമെ കസ്റ്റംസ്, ഇമിഗ്രേഷന്‍ മേധാവിയേയും ട്രംപ് പുറത്താക്കിയിട്ടുണ്ട്. ഡാനിയേല്‍ റാഗ്‌സ്‌ഡേലിനുപകരം തോമസ് ഹോമാനെയാണ് നിയമിച്ചിരിക്കുന്നത്.


Read more: ബ്രാ, പാന്റി എന്നീ വാക്കുകള്‍ ‘അറപ്പുളവാക്കുന്നത് ‘: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളെ നാടകമത്സരത്തില്‍ നിന്ന് അയോഗ്യരാക്കി വിധികര്‍ത്താക്കള്‍


അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്ക് പ്രവേശനം നിഷേധിച്ച ട്രംപ് ഭരണകൂടം ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യക്കാര്‍ക്ക് 90 ദിവസത്തേക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാരിന്റെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തുവെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ വാദം അവതരിപ്പിക്കേണ്ട അറ്റോര്‍ണി ജനറല്‍ തന്നെ തീരുമാനത്തെ തുറന്നെതിര്‍ത്തത്.

തീരുമാനത്തില്‍ ട്രംപ് സര്‍ക്കാരിനെതിരെ ലോകവ്യാപകമായി തന്നെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Advertisement